ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക, വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലണ്ടറുകള്‍ക്ക് 49.50 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ വീടുകളിലേയ്ക്ക് പരിധി കഴിഞ്ഞ് എടുക്കുന്ന സിലിണ്ടറുകളുടെ വില 673.50 രൂപയായി. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും കുത്തനെ കൂട്ടി. 79 രൂപയാണ് സിലിണ്ടര്‍ ഒന്നിനു വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് 1,278.50 രൂപ ഇത്തരം സിലിണ്ടറുകള്‍ക്ക് ഇനി നല്‍കേണ്ടിവരും.
10 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവരെ പാചകവാതക സബ്‌സിഡിയില്‍ നിന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഉന്നത വരുമാനം ഉള്ളവര്‍ സബ്‌സിഡി സ്വയം വേണ്‌ടെന്ന് വയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗിവ് അപ് പദ്ധതിക്ക് പുറമേയാണ് 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരെയും സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയത്.













Discussion about this post