തിരുവനന്തപുരം: അന്താരാഷ്ട്ര മണ്ണ് വര്‍ഷം 2015 ന് നന്ദിയോടെ വിട ചൊല്ലി, പയര്‍ വര്‍ഷം 2016 നെ ആദരവോടെ സ്വാഗതം ചെയ്ത് ജൈവ സാക്ഷരതാ പ്രസ്ഥാനം ഏറ്റെടുത്തു. നന്ദിയോട് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ച ജൈവ സാക്ഷരതാ സമര്‍പ്പണ വേദിയിലാണ് പ്രസ്ഥാനം പയര്‍ വര്‍ഷത്തെ വരവേറ്റത്. കാര്‍ഷിക കോളേജ് മുന്‍ വൈസ് ചാന്‍സലര്‍ മാധവമേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ വി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ ഇന്‍സ്റ്റിറ്റിയൂഷനും ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ്സ് പ്രചാരകരായ അഗ്രി ഫ്രണ്ട്‌സും അന്നം പ്രചാരകരായ സിസയും കൃഷി എഴുത്തുകാരുടെ കൂട്ടായ്മയായ ഫാം ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായാണ് ജൈവ സാക്ഷരതാ സമര്‍പ്പണത്തിന് വേദിയൊരുക്കിയത്. ജൈവകൃഷിരംഗത്തും കാര്‍ഷിക മേഖലയിലും സജീവ സാന്നിധ്യവും പ്രോത്സാഹനവുമായ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡോ. എന്‍.ജി. ബാലചന്ദ്രനാഥിന് സാക്ഷരതാ പ്രസ്ഥാനത്തിന്റെ പ്രഥമ ജൈവശ്രീ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിച്ചു. അതോടൊപ്പം മണ്ണ് വന്ദനം നടത്തി യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് വര്‍ഷവൃക്ഷം എന്ന വിശേഷണത്തോടെ പുതുവര്‍ഷ തൈ വിതരണം ചെയ്തു. പയറുവര്‍ഗ്ഗ സസ്യങ്ങളുടെ കൂട്ടത്തിലെ മര സസ്യമായ അഗസ്തി-മുരിങ്ങയുടെ തൈകളും പരിപാടിയില്‍ വിതരണം ചെയ്തു. ആക്ടിംഗ് ചെയര്‍മാന്‍ കൊല്ലം പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.എച്ച്.എം ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ സാക്ഷരതാ ദീപത്തിന് തിരി തെളിച്ചു. എഫ്.ഐ.ബി ഉപദേശക സമിതി അംഗം കെ.പി. രമേശ് ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, കണ്‍വീനര്‍ എം.പി ലോകനാഥ്, നൂറുകണക്കിന് കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, കൃഷി ശാസ്ത്രകാരന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post