ഹൈദരാബാദ്: കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രാപ്രദേശിലെ വ്യവസായശാലയില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കൈമാറിയത്. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമാണ് കോച്ചുകള്‍ക്കുള്ളത്. മൂന്ന് കോച്ചുകളിലായി 120 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാനാകും. ആകെ അറുന്നൂറോളം പേര്‍ക്ക് യാത്രചെയ്യാനാകും. ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മൂന്നു കോച്ചുകളാണ് തയാറായിരിക്കുന്നത്. റോഡുമാര്‍ഗം ഇവ ആലുവയിലെത്താന്‍ പത്തു ദിവസമെടുക്കും. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷമായിരിക്കും കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കുക.
Discussion about this post