ചണ്ഡിഗഢ്: പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തിനു നേരെ ഭീകരാക്രമണം. പുലര്‍ച്ചെ മൂന്നരയ്ക്ക് നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരും രണ്ടു സൈനികരും ഒരു ടാക്‌സി ഡ്രൈവറുമടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.
വ്യോമസേന കേന്ദ്രത്തിനു തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തട്ടിയെടുത്ത വാഹനവുമായാണ് ഭീകരര്‍ ഇവിടേക്ക് എത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് മിഗ് 29 വിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമതാവളത്തില്‍ ഉണ്ടായിരുന്നു. ആക്രമികള്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.













Discussion about this post