പൂനെ: ഒന്നരലക്ഷത്തിലധികം സ്വയംസേവകര്‍ പങ്കെടുക്കുന്ന വിശാല മഹാ സമ്മേളനവും ശിവശക്തി സംഗമവും ഇന്ന് പൂനെയില്‍ നടക്കും. പൂനെ, നാസിക്, അഹമ്മദ്‌നഗര്‍, സതാര, സാങ്ഗ്ലി, സോലാപൂര്‍, കോലാപൂര്‍ എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ള സ്വയംസേവകരാണ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യും.
സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും പങ്കെടുക്കും. റായ്ഗഢ് കോട്ടയുടെ മാതൃകയില്‍ പ്രസിദ്ധ കലാകാരന്‍ നിതിന്‍ ദേശായി തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്.













Discussion about this post