മുംബൈ: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ(68) അന്തരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. 2010 മെയ് 12 മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് അദ്ദേഹം ചീഫ് ജസ്റ്റീസ് പദവി വഹിച്ചത്. സുപ്രീം കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റീസായിരുന്നു. ഷഹനാസ് കപാഡിയയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം മുംബൈയില്‍ നടക്കും.
Discussion about this post