തിരുവനന്തപുരം: കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് 2015 വര്‍ഷം സാമൂഹിക പ്രസക്തമായ കഴിവ് തെളിയിച്ച വനിതകള്‍ക്ക് വിശിഷ്ട അവാര്‍ഡ് പ്രഖ്യാപിച്ചു. ബീന കണ്ണന്‍ (വ്യവസായം), ഷഫീന യൂസഫലി (അന്താരാഷ്ട്ര വ്യവസായ സംരംഭക),ഡോ. കുമാരി സുകുമാരന്‍ (രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനം), ഡോ.ഇന്ദിര ബാലചന്ദ്രന്‍ (പരിസ്ഥിതി, ആരോഗ്യം), മല്ലിക ശിവദാസ് (ആദിവാസി വനിതാ ശിശുപരിചരണം), മിനി കെ. (കണ്ണൂര്‍ ജില്ലയിലെ ആദിവാസി കേന്ദ്രങ്ങളില്‍ ബോധവത്കരണം, ഡയറ്റീഷന്‍), വന്ദന (പരിമിതികളെ വിജയം ആക്കിയ നര്‍ത്തകി), ഷാനി പ്രഭാകര്‍ (ന്യൂസ് ഡിബേറ്റര്‍), ഗീത രവിപിളള (സാംസ്‌കാരികം) എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹമായത്.
സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ.ഖമറുന്നീസ അന്‍വര്‍ ഉള്‍പ്പെട്ട അഞ്ചംഗ സമിതിയാണ്പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. കെ.സി.റോസക്കുട്ടി (ചെയര്‍പേഴ്‌സണ്‍, വനിതാ കമ്മീഷന്‍), ഖദീജ (കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍), കെ.എസ്.സുജ (കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് മെമ്പര്‍), പി.എന്‍.പത്മകുമാര്‍ (സെക്രട്ടറി) കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ്) എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. ജനുവരി അഞ്ചിന് മാസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും
Discussion about this post