തിരുവനന്തപുരം: വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്‌ട്രെഗ്തനിംഗ് ഓഫ് വിജിലന്‍സ് മെഷീനറി പദ്ധതി നടപ്പാക്കുന്നതിനായി ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി.
വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നിലവില്‍ നടത്തുന്ന അന്വേഷണങ്ങളുടെ യഥാസമയത്തുള്ള അവലോകനത്തിനും, ഭരണ നിര്‍വഹണ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ശുപാര്‍ശകള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക. പദ്ധതിയുടെ അന്തിമരൂപം ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് എത്രയും വേഗം നടപ്പാക്കും. നിലവിലുള്ള അന്വേഷണങ്ങള്‍ സംബന്ധിച്ചും തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ശുപാര്‍ശകള്‍ സംബന്ധിച്ചും കുറ്റമറ്റ സ്ഥിതിവിവരകണക്ക് ശേഖരിക്കുന്നതിന് അനുയോജ്യമായ സംവിധാനം ഇപ്പോള്‍ നിലവിലില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ ഇപ്പോള്‍ നേരിട്ടാണ് ചെയ്യുന്നത്. ഇത് വലിയ സമയനഷ്ടത്തിന് കാരണമാകുന്നതിനൊപ്പം സൂക്ഷ്മ വിവരശേഖരണത്തിന് തടസ്സമാവുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിന് റിലേഷണല്‍ ഡേറ്റാ ബേസ് മാനേജ്‌മെന്റ് സംവിധാനം നിലവില്‍വരുത്തുന്നതിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്.
Discussion about this post