പത്തനംതിട്ട: ആറന്മുളയുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ആറന്മുള ഡെസ്റ്റിനേഷന്‍ ഡവലപ്മെന്‍റ് പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.
ആറന്മുള സത്രക്കടവില്‍ നിലവിലുള്ള വി.ഐ.പി പവലിയന്‍ പുനരുദ്ധരിക്കുക, സത്രത്തില്‍ ടോയ്ലറ്റ്, അമിനിറ്റി സെന്‍റര്‍ ക്രമീകരിക്കുക, പവലിയന്‍റെ മുന്നില്‍ നടപ്പാത, മറ്റു സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ എന്നിവ നടത്താന്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഏജന്‍സിയായ ജിറ്റ്പാക്ക് ഇത് സംബന്ധിച്ച് വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കും. ജില്ലാ നിര്‍മിതി കേന്ദ്രം നിര്‍മാണ പ്രവൃത്തികള്‍ നടത്തും.
Discussion about this post