ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്ന് ഡിസംബര്‍ 24ന് എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില വഷളായതിനാല്‍ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
2002 മുതല്‍ 2005 വരെ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു പിഡിപി-ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റത്. കോണ്‍ഗ്രസ് അംഗമായിരുന്ന മുഫ്തി മുഹമ്മദ് സയീദ് 1987ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലും 1989ല്‍ വി.പി. സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു.
മുഫ്തി മുഹമ്മദ് സെയ്ദിന്റെ വിയോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു.
Discussion about this post