ന്യൂഡല്‍ഹി: പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. അറിയിപ്പ് വന്നയുടനെ തന്നെ തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷം തുടങ്ങി.
ജെല്ലിക്കെട്ടിലൂടെ കാളകളെ പീഡിപ്പിക്കലാണ് നടക്കുന്നതെന്ന് വിലയിരുത്തി സുപ്രീംകോടതിയാണ് 2014 ല്‍ നിരോധിച്ചത്. ഇതിനെതിരെ തമിഴ്‌നാട്ടിലുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് 1960 ലെ മൃഗപീഡന നിരോധന നിയമം ഭേദഗതി ചെയ്ത് ജെല്ലിക്കെട്ട് വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ജെല്ലിക്കെട്ട് നടത്താനാവശ്യമായ നിയമഭേദഗതി കൊണ്ടുവരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. വിധി പുനപരിശോധിക്കാന്‍ തമിഴ്‌നാട് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.













Discussion about this post