തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 15, 16 തീയതികളിലേക്ക് റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചു.
ചാര്‍ജ് ഓഫീസര്‍മാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനു പുറമെ യഥാസമയം വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കുകയും വേണം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പാടില്ല. എല്ലാ കോളുകളും അറ്റന്‍ഡ് ചെയ്യണം. നിര്‍ദേശിക്കുന്ന സ്ഥലത്ത് റവന്യു ജീവനക്കാര്‍ എത്തിച്ചേരുകയും വേണം.
അടിയന്തര സാഹചര്യമുണ്ടായാല്‍ 8547610039 (ഡെപ്യൂട്ടി കളക്ടര്‍ ഡി.എം), 9447256596 (ജൂനിയര്‍ സൂപ്രണ്ട്), കണ്‍ട്രോള്‍ റൂം 0468-2322515, 9846869377, 9447306100, ടോള്‍ ഫ്രീ (1077) എന്നീ നമ്പരുകളില്‍ അറിയിക്കണം.
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 14, 15 തീയതികളില്‍ മതിയായ ജീവനക്കാരെ ഡ്യൂട്ടിക്ക് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ നിയോഗിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എല്ലാ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും 15 ന് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടാവണം. എഡിഎമ്മിന്‍റെ അനുമതിയില്ലാതെ വിട്ടുപോകാന്‍ പാടില്ല. ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ് മകരവിളക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തിരുവല്ല സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തിരുവല്ല റവന്യു ഡിവിഷനു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അടൂര്‍ ആര്‍ഡിഒ ആര്‍.രഘു നിലയ്ക്കലിനു പുറമേ ഇലവുങ്കല്‍-കണമല പ്രദേശങ്ങളിലും, നിലയ്ക്കല്‍ മുതല്‍ ചാലക്കയം വരെയും, റാന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.മനോജ്കുമാര്‍ ഇലവുങ്കല്‍ മുതല്‍ വടശേരിക്കര വരേയും, പ്ലാപ്പള്ളി മുതല്‍ ആങ്ങമൂഴി-ചിറ്റാര്‍ -വടശേരിക്കര റോഡുകളിലുണ്ടാകുന്ന അടിയന്തര പ്രശ്നങ്ങള്‍ പരിഹരിക്കും.
Discussion about this post