ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ജെല്ലിക്കെട്ട് നിരോധിച്ചത് ഓര്‍ഡിനന്‍സിലൂടെ എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. തമിഴ്‌നാടിന്റെ ഓര്‍ഡിനന്‍സിനെ കേന്ദ്രം പിന്‍താങ്ങുമെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കേന്ദ്രത്തിന് ഇനി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.













Discussion about this post