ശബരിമല: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരം പ്രശസ്ത സംഗീതഞ്ജനും ഗായകനുമായ എം.ജി ശ്രീകുമാറിന് സമര്‍പ്പിക്കും. മകരവിളക്ക് ദിവസമായ ജനുവരി 15 ന് രാവിലെ 9 മണിക്ക് സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പുരസ്‌ക്കാരം നല്‍കും. ഹരിവരാസനം അവാര്‍ഡ് സമര്‍പ്പണചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാജൂ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി കെ.ആര്‍.ജേ്യാതിലാല്‍ പ്രശസ്തി പത്രം വായിക്കും. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ആന്റോ ആന്റണി എം.പി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍, ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ അജയ്തറയില്‍, പി.കെ.കുമാരന്‍ എന്നിവര്‍ ആശംസകള്‍ നേരും. അവാര്‍ഡ് ജേതാവായ എം.ജി ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി അയ്യപ്പഭക്തിഗാനങ്ങള്‍ ആലപിക്കും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്വാഗതവും ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജപ്രേമപ്രസാദ് നന്ദിയും പറയും.
2012 ല്‍ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ യേശുദാസിനായിരുന്നു ആദ്യ അവാര്‍ഡ് തുടര്‍ന്ന് ജയന്‍ (ജയവിജയന്‍) , പി.ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രമണ്യം എന്നിവര്‍ക്കാണ് യഥാക്രമം അവാര്‍ഡ് ലഭിച്ചത്.
Discussion about this post