ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ പതിനായിരം അര്‍ദ്ധ സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഒലാന്തെയാണ് മുഖ്യാതിഥി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. ഒരുമണിക്കൂറിലധികം നീണ്ടുിനിന്ന യോഗത്തില്‍ ആഭ്യന്തര സുരക്ഷയെപ്പറ്റിയും ഇന്റലിജന്‍സ് സംവിധാനത്തിന്റെ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്തു.













Discussion about this post