ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്ന് പത്തോളം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് പോലീസിന്റെ കണക്കുപ്രകാരം പതിനഞ്ച് ഭീകരരാണ് കടന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ പ്രധാനകേന്ദ്രങ്ങള്‍ക്ക് അതിസുരക്ഷ ഉറപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
പഠാന്‍കോട്ട് ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യത്തിന്‍റെ ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. പഠാന്‍കോട്ട് ആക്രമണത്തിനു ശേഷവും അതിര്‍ത്തികടന്നുള്ള ഭീകരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
ഇന്‍റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍, കമ്പോളങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷയും ജാഗ്രതയും വര്‍ധിപ്പിക്കും. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹര്‍ഷി, പ്രതിരോധസെക്രട്ടറി ജി. മോഹന്‍കുമാര്‍ എന്നിവരും ഐ.ബി. മേധാവി, എന്‍.ഐ.എ, എന്‍.എസ്.ജി, റോ എന്നിവയുടെ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post