ശബരിമല: അടുത്ത വര്‍ഷത്തെ മണ്ഡല മകരവിളക്കിന് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യോഗം ചേരും. ഈ മാസം പതിനെട്ടിന് പമ്പയില്‍ ചേരുന്ന യോഗത്തില്‍ ഇത് വരെ ശുചീകരണത്തിനായി രംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളെയും പങ്കെടുപ്പിക്കും. ശുചീകരണത്തിനായി വിവിധ സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് സന്തോഷം പങ്കുവെച്ചു. മകരവിളക്കിനു ശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തിയതി തീരുമാനിക്കും .
ജില്ലാഭരണകൂടം നേതൃത്വപരമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേവസ്വം സഹകരണം തേടിയിട്ടുണ്ട്. സമീപ ജില്ലകളിലെ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കും. ജില്ലാ കളക്ടറുടെ നേത്വത്വത്തില്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
Discussion about this post