മുംബൈ: എണ്ണവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞ് 28 ഡോളറിനു താഴെയെത്തി. രണ്ടു ദിവസത്തിനകമാണ് രണ്ടു ഡോളര്‍ വില കുറഞ്ഞത്. അമേരിക്കയും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ആണവായുധ നിര്‍മാണത്തിന്റെ പേരില്‍ ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധം കഴിഞ്ഞ ദിവസം പിന്‍വലിച്ചതാണ് വില കുറയാന്‍ കാരണം.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് ഇറാന്‍. ഉപരോധം നീങ്ങിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അംസ്‌കൃത എണ്ണവാങ്ങാം.












