ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ (21.1.2016)ശബരിമല ശ്രീകോവില്‍ തിരുനട അടച്ചതോടെ ഒരു തീര്‍ത്ഥാടന കാലത്തിനുകൂടി തിരശ്ശീല വീണു. ആചാരപ്രകാരം ഈവര്‍ഷത്തെ നിയുക്ത പന്തളം രാജപ്രതിനിധിയാണ് ഇന്നലെ ദര്‍ശനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ രാജപ്രതിനിധിയായി എത്തേണ്ട മൂലം തിരുനാള്‍ പി.ജി ശശികുമാരവര്‍മ്മയുടെ ജേഷ്ഠന്‍ അന്തരിച്ചതുകാരണം അശൂലം ആയതിനാല്‍ ഇത്തവണ അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല. പകരം ശബരിമലയിലെ കാര്യങ്ങള്‍ക്ക് ഒരു മേല്‍നോട്ടം വഹിക്കാന്‍ എന്ന നിലയില്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയത് കഴിഞ്ഞവര്‍ഷം രാജപ്രതിനിധിയായിരുന്ന മകയിരം തിരുനാള്‍ കേരളവര്‍മ്മ രാജയാണ്. ദര്‍ശനം നടത്തിയത് ഒഴികെ രാജപ്രതിനിധി ചെയ്യേണ്ടിയിരുന്ന മറ്റ് ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഇനി കുംഭമാസപൂജകള്‍ക്കായി ഫെബ്രുവരി 13ന് ശബരിമല നടതുറക്കും. മേല്‍ ശാന്തിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സോമശേഖരന്‍ നായര്‍ താക്കോല്‍ ഏറ്റുവാങ്ങി.
Discussion about this post