ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഫെബ്രുവരി രണ്ടിന് കോഴിക്കോട്ടെത്തും. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കും. അമ്പതിലധികം ലോകരാജ്യങ്ങളിലെ അയ്യായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ സ്വപ്നനഗരിയില്‍ കാലത്ത് 11 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍പങ്കെടുക്കും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മരുന്നു നിര്‍മ്മാതാക്കള്‍, ആശുപത്രികള്‍, ആയുര്‍വ്വേദ മരുന്നു ചെടി കൃഷിക്കാര്‍, സര്‍ക്കാര്‍സര്‍ക്കാരിതര ഏജന്‍സികള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവല്‍.













Discussion about this post