തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായുള്ള മാധ്യമ റിപ്പോര്‍ട്ടിംഗിന് അവാര്‍ഡ് നല്കുന്നു. പത്രമാധ്യമത്തില്‍ സമഗ്രകവറേജ്, മികച്ച കാര്‍ട്ടൂണിസ്റ്റ്, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച റിപ്പോര്‍ട്ടര്‍, ദൃശ്യമാധ്യമത്തില്‍ മികച്ച കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ക്യാമറാമാന്, ശ്രവ്യ മാധ്യമത്തില്‍ ഏറ്റവും മികച്ച കവറേജ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഇതിനായി ഓരോ മാധ്യമവും വിവിധ വിഭാഗങ്ങളില്‍ പരമാവധി അഞ്ച് എന്‍ട്രികള്‍ സമര്‍പ്പിക്കണം. എന്‍ട്രികളില്‍ ജനുവരി 25 വരെയുള്ള റിപ്പോര്‍ട്ടിംഗ് ആണ് ഉള്‍പ്പെടുത്തേണ്ടത്. വീഡിയോ ക്ലിപ്പിംഗുകള്‍, റേഡിയോ റിപ്പോര്‍ട്ടിംഗുകള്‍ എന്നിവ സിഡിയിലാക്കിയാണ് നല്‍കേണ്ടത്. എന്‍ട്രികള്‍ 25 ന് രാവിലെ എട്ടു വരെ സ്വീകരിക്കും. ജി സുനില്‍കുമാര്‍, കമ്മിറ്റി കണ്‍വീനര്‍, കേരളാ സ്കൂള്‍ കലോല്‍സവം, തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, തിരുവനന്തപുരം , മൊബൈല്‍ നം. 9447402352 എന്ന വിലാസത്തിലോ, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍ കണ്‍വീനര്‍), തിരുവനന്തപുരം, മൊബൈല്‍ നം. 9447984366 എന്ന വിലാസത്തില്‍ നേരിട്ടോ സ്വീകരിക്കും.
Discussion about this post