തൃശൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ കോ ടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
സരിതയുടെ വെളിപ്പെടുത്തലുകളുടെ പേരില്‍ ഇരുവര്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി.ടി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതി വേണം. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ ഉത്തരവുണ്ടാകും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ പ്രാഥമിക വാദത്തില്‍ തന്നെ കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു എന്നതും ശ്രദ്ധേയമാണ്. താന്‍ തന്റെ കടമ നിര്‍വഹിക്കുകയാണെന്നു പറഞ്ഞാണ് ജഡ്ജി കേസെടുക്കാന്‍ ഉത്തരവിട്ടത്.
Discussion about this post