കൊച്ചി: കൊച്ചി: ഭൂതത്താന്‍കെട്ടില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 29) രാവിലെ 11.30ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. ടി.യു. കുരുവിള എം.എല്‍.എ. അദ്ധ്യക്ഷനാകുന്ന ചടങ്ങ് ജോയ്‌സ് ജോര്‍ജ്ജ് എം.പി. ഉദ്ഘാടനം ചെയ്യും.
കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം. ശിവശങ്കര്‍, ഡയറക്ടര്‍മാരായ അഡ്വ. ബാബുപ്രസാദ്, സി.വി. നന്ദന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, കെ.എസ്.ഇ.ബി സിവില്‍ കണ്‍സ്ട്രക്ഷന്‍ (സൗത്ത്) ചീഫ് എന്‍ജിനീയര്‍ എം.എന്‍. ലളിത തൂടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post