തിരുവനന്തപുരം: എറണാകുളത്തുനിന്നും അലഹാബാദിലേക്ക് മാറ്റിയ റെയില്‍വേയുടെ കൊച്ചിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസ് പുനഃസ്ഥാപിച്ചുകൊണ്ട് റെയില്‍വേ മന്ത്രി ഉത്തരവിറക്കി. സംസ്ഥാനത്തെ റെയില്‍വെ പദ്ധതികളുടെ നെടുംതൂണായിരുന്ന ഓഫീസ് അലഹാബാദിലേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.പി.മാരോടൊപ്പം റെയില്‍വേ മന്ത്രിയെ കണ്ട് ഓഫീസ് കൊച്ചിയില്‍ തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഓഫീസ് നിര്‍ത്തിയത് കേന്ദ്ര സംസ്ഥാന ഏകോപനത്തെ ബാധിച്ചതായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. ഇതേ തുടര്‍ന്ന് ഓഫീസ് പുനഃസ്ഥാപിക്കാമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു
Discussion about this post