ന്യൂദല്‍ഹി: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷ്മണ സമര്പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയില്‍ മൂന്നു മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ലക്ഷ്മണയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞു.
വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട് കെ.രാമചന്ദ്രന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ പോലിസ് മേധാവിയായിരുന്ന ലക്ഷ്മണയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ലക്ഷ്മണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണ സുപ്രീംകോടതിയിലെത്തിയത്. മൂന്ന് മാസത്തിനകം ഹൈക്കോടതി കേസ് പരിഗണിക്കുകയും, ഇതില്‍ തീര്‍പ്പാവുകയും ചെയ്‌തില്ലെങ്കില്‍ ലക്ഷ്മണയ്ക്ക് ജാമ്യത്തിനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
2010 ഒക്‌ടോബര്‍ 29നാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
Discussion about this post