ന്യൂഡല്‍ഹി: സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നോ മറ്റ് മന്ത്രിമാരുടെ ഭാഗത്തുനിന്നോ തെറ്റായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും അതുകൊണ്ട് കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ലെന്നും എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
സോളാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒരു പൈസയുടെ നഷ്ടവും കോണ്‍ഗ്രസിന് ഒരു പൈസയുടെ നേട്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തുമെന്നും അതിനുശേഷം വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post