തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡിവൈ.എസ്.പി ഓഫീസുകള്‍ അനുവദിക്കുമ്പോള്‍ ശബരിമലയുടെ സാന്നിധ്യം പരിഗണിച്ച് റാന്നിക്ക് മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റാന്നി ജനമൈത്രി പോലീസ് ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വടശേരിക്കര സി.ഐ ഓഫീസ് നവീകരിക്കും. റാന്നി ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. ക്രമസമാധാന പരിപാലനത്തിലും കുറ്റവാളികളെ കണ്ടെത്തി ശിക്ഷവാങ്ങി കൊടുക്കുന്നതിലും കേരള പോലീസ് രാജ്യത്ത് ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.കെ അനില്‍കുമാര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, ജില്ലാ പഞ്ചായത്തംഗങ്ങളായ സൂസന്‍ അലക്‌സ്, എം.ജി കണ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശശികല രാജശേഖരന്‍, അനു ടി.ശാമുവല്‍, ബാബു പുല്ലാട്ട്, മണിയാര്‍ രാധാകൃഷ്‌ണന്‍, ഉഷാകുമാരി പി.ജി, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍,. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post