തിരുവനന്തപുരം: പൊതുസേവന രംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള (ഇന്നവേഷന്‍സ്) മുഖ്യമന്ത്രിയുടെ 2015-ലെ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പൊതുജന സേവന മികവിനുള്ള അംഗീകാരമായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പബ്‌ളിക്‌സര്‍വ്വീസ് ഡെലിവറി, ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍, പ്രൊസീഡറല്‍ ഇന്റര്‍വെന്‍ഷന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷ മാര്‍ച്ച് 31ന് മുന്‍പ് ഡയറക്ടര്‍ ജനറല്‍, ഐ. എം. ജി വിലാസത്തില്‍ ലഭിക്കണം. വെബ്‌സൈറ്റ് www.img.kerala.gov.in ഫോണ്‍ 0471-2304229, 9447037239, 9496229563.
Discussion about this post