തിരുവനന്തപുരം: എന്‍. സി. ഇ. ആര്‍. ടി. മെയ് മാസത്തില്‍ നടത്തുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് മെയിന്‍ പരീക്ഷയുടെ പരിശീലന കഌസുകള്‍ തിരുവനന്തപുരത്ത് സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. ഒരു മാസക്കാലമാണ് കോഴ്‌സിന്റെ കാലാവധി. 2500 രൂപയും 14.5 ശതമാനം സര്‍വീസ് ടാക്‌സുമാണ് കോഴ്‌സ് ഫീസ്. കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ള എന്‍. ടി. എസ് ഇ പ്രിലിമിനറി പരീക്ഷ ജയിച്ച വിദ്യാര്‍ത്ഥികള്‍ ഇനി പറയുന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി. ഒ, തിരുവനന്തപുരം 695 003. ഫോണ്‍ 04712313065, 2311654. വെബ് സൈറ്റ് www.ccek.org.
Discussion about this post