മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചൗഹാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അനുമതി നല്‍കി. ആദര്‍ശ് കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ബോംബെ ഹൈക്കോടതി നിരീക്ഷണത്തിന്റേയും ജസ്റ്റിസ് പാട്ടില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രോസിക്യൂഷന് അനുമതി തേടിയത്.
ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയില്‍ അനധികൃതമായി നിലകള്‍ പണിയാന്‍ ചവാന്‍ അനുമതി കൊടുത്തുവെന്നാണ് സി.ബി.ഐ ആരോപണം. ബന്ധുക്കള്‍ക്ക് അനധികൃതമായി ഫ് ളാറ്റ് ലഭിച്ചുവെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് ചൗഹാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടിവന്നത്.












