ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ യുപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പാണ് ചര്‍ച്ചാ വിഷയമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാറിലെ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കുശേഷം ബിജെപിക്ക് അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. യുപിയില്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും ബിജെപി നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല.
യുപി കൂടാതെ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള ബിജെപി നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discussion about this post