ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധമുണ്ടായാല്‍ 12 ദശലക്ഷം ജനങ്ങള്‍ കൊല്ലപ്പെടുമെന്ന് വിക്കിലീക്സ് . അയല്‍ രാജ്യങ്ങള്‍ തമ്മിലുളള ശത്രുത തുടര്‍ന്നാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും യുഎസ് പ്രതിരോധവകുപ്പിന്റെ പഠനത്തില്‍ പറയുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. 2008ല്‍ നടന്ന ആണവ നിര്‍വ്യാപന യോഗത്തില്‍ അമേരിക്ക ഇതിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും രേഖകളിലുണ്ട്. ആണവയുദ്ധത്തിനുള്ള സാധ്യതയാണ് ദക്ഷിണേഷ്യയിലേയും മധ്യപൂര്‍വേഷ്യയിലുമുള്ള ആണവായുധത്തെ അമേരിക്ക ചൂണ്ടികാണിക്കുന്നത്. സിറിയ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ ദീര്‍ഘദൂരമിസെയിലുകള്‍ നിര്‍മിക്കുന്നുണ്ട്. യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യക്കെഴുതിയ കത്തില്‍ രാസായുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ സിറിയയിലേക്ക് കയറ്റി അയക്കരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
2008 ഡിസംബറില്‍ ഗ്ലാസ്-ലൈന്‍ഡ് റിയാക്ടറുകള്‍, പമ്പുകള്‍, ഹീറ്റ് എക്സ്ചേഞ്ചറുകള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്വകാര്യകമ്പനിയെ സിറിയ സമീപിച്ചിരുന്നു. എന്നാല്‍ കോണ്ടലീസ റൈസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇവ നല്‍കിയിരുന്നില്ല. സിറിയ രാസായുധം നിര്‍മിക്കുന്നത് സരിന്‍, വിഎക്സ് എന്നിവ ഉപയോഗിച്ചാണെന്നും വിക്കിലീക്സ് രേഖകളില്‍ സൂചിപ്പിക്കുന്നു. വിക്കിലീക്സ് രേഖകള്‍ പ്രസിദ്ധീകരിച്ചത് ഡെയ്‌ലി ടെലിഗ്രാഫാണ്.
അതേസമയം പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളില്‍ ‘വെള്ളക്കാര്‍’ കൂടിവരുന്നുവെന്ന് ഇന്ത്യ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണം നടക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. 2008 മെയ് 30നുള്ള യുഎസ് ഡിപ്ലൊമാറ്റിക് കേബിളുകള്‍ വിക്കിലീക്സാണ് പുറത്തുവിട്ടത്. ന്യൂദല്‍ഹിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ അന്നത്തേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ അമേരിക്കന്‍ സെനറ്റര്‍മാരായ റസ് ഫെയിംഗോള്‍ഡ്, ബോബ് കേസി എന്നിവരോട് പറഞ്ഞതാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലുള്ളത്. വെറും പ്രതിരോധ-വാണിജ്യ ബന്ധങ്ങള്‍ മാത്രമല്ല ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്.
Discussion about this post