അയിരൂര്‍: വേദിയില്‍ ചട്ടമ്പിസ്വാമികളുടെ ഛായാചിത്രം സ്ഥാപിച്ചശേഷം കണ്‍െവന്‍ഷന്‍ നഗറിന് മുമ്പില്‍ ഒരുക്കിയ കൊടിമരത്തില്‍ മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തിയതോടെ ഏഴ് നാള്‍ നീണ്ടുനില്‍ക്കുന്ന നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാ മണല്‍പ്പുറത്ത് തുടക്കമായി. പരിഷത്തിന് മുന്നോടിയായി വെള്ളിയാഴ്ച ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ പത്മന ആശ്രമത്തില്‍ നിന്ന് ആരംഭിച്ച ജ്യോതിപ്രയാണ ഘോഷയാത്രയും അയിരൂര്‍ പുതിയകാവില്‍നിന്നാരംഭിച്ച പതാക ഘോഷയാത്രയും എഴുമറ്റൂര്‍ പരമഭട്ടാരകാശ്രമത്തില്‍ നിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ചെറുകോല്‍പ്പുഴയില്‍ സംഗമിച്ചു.
ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായ പി.എസ്.നായര്‍, കെ.ജി.ശങ്കരനാരായണപിള്ള, എം.ടി.ഭാസ്‌കര പണിക്കര്‍, അഡ്വ. എം.പി.ശശിധരന്‍നായര്‍, എം.കെ.വിജയന്‍പിള്ള, കെ.കെ.ഗോപിനാഥന്‍നായര്‍, അഡ്വ. പ്രകാശ് ചരളേല്‍, വി.കെ.രാജഗോപാല്‍, സി.അയ്യപ്പന്‍കുട്ടി, കെ.ആര്‍.ശിവദാസ്, പി.എന്‍.സോമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













Discussion about this post