തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് ചുറ്റി റോഡ് നിര്‍മ്മിക്കാവുന്നതാണെന്നും ശുപാര്‍ശ തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉപയോഗം കൂടുതല്‍ ഫലപ്രദമാക്കാന്‍ ശ്രീകണ്‌ഠേശ്വരം ഭാഗത്തെ കോട്ടയുടെ നാശോന്‍മുഖമായ ഭാഗം പുരാവസ്തുപ്രാധാന്യം നഷ്ടപ്പെടാതെ മാറ്റിസ്ഥാപിക്കാന്‍ ജില്ലാകളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
ശ്രീകണ്‌ഠേശ്വരം പാര്‍ക്കിലെ നടപ്പാതയോ കോട്ടമതിലിനോട് ചേര്‍ന്ന ട്രാന്‍സ്‌ഫോര്‍മറോ ഒഴിവാക്കി പാര്‍ക്ക് ചുറ്റി റോഡ് നിര്‍മ്മിക്കാവുന്നതാണെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പരിഹാരമാര്‍ഗമായി നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നിര്‍മ്മിച്ച തകരപ്പറമ്പ് മേല്‍പ്പാലം കൂടുതല്‍ ഫലപ്രദമായി പൊതുജനങ്ങള്‍ ഉപയോഗിക്കാനാണ് റോഡ് ഫണ്ട് ബോര്‍ഡ് സര്‍ക്കാരിനുമുന്നില്‍വെച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തത്. മേല്‍പ്പാലം അവസാനിക്കുന്ന ഭാഗത്താണ് കോട്ടമതില്‍ സ്ഥിതിചെയ്യുന്നത്. ഇതുമൂലം റോഡ് ഇടുങ്ങിയതായതിനാലാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഇത് പരിഹരിക്കാനാണ് കോട്ടമതില്‍ മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. തനിമ നഷ്ടപ്പെടാതെ പൈതൃകമതില്‍ കൂടുതല്‍ ശ്രദ്ധേയമായ സ്ഥലത്തേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. പുരാവസ്തു വകുപ്പുമായി ആലോചിച്ച് കോട്ടമതിലിന്റെ ഭാഗം, അട്ടക്കുളങ്ങരക്ക് സമീപം കോട്ടയുടെ നാശോന്‍മുഖമായ ഭാഗത്തേക്ക് പുരാവസ്തുപ്രാധാന്യം നഷ്ടപ്പെടാതെ മാറ്റി സ്ഥാപിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.
പൗരാണികമതില്‍ പൊതുജനങ്ങള്‍ക്ക് കാണാനും മേല്‍പ്പാലത്തിന്റെ ഇരുദിശയിലേക്കുമുള്ള ഗതാഗതം സുഗമമാക്കാനും സഹായിക്കും. ഇത്തരത്തില്‍ മാറ്റിസ്ഥാപിക്കുന്നതിന് നിയമമുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിലവില്‍ മാലിന്യങ്ങളും മറ്റുമായി നാശോന്‍മുഖമായ കോട്ടമതിലിന് ഇതിലൂടെ ശാപമോക്ഷമാകും. കോട്ടമതില്‍ പൊളിച്ച ഭാഗത്തുകൂടി പുതിയ നടപ്പാത നിര്‍മിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കിന്റെ ഒരുവശത്ത് കൂടി വീതികൂട്ടിയെടുത്ത റോഡിലേക്ക് യോജിപ്പിക്കാം. പാര്‍ക്കിലെ നടപ്പാതയോ, കോട്ടമതിലിനോട് ചേര്‍ന്ന ട്രാന്‍സ്‌ഫോര്‍മറോ, കുട്ടികളുടെ കളിസ്ഥലമോ ഒഴിവാക്കി പാര്‍ക്ക് ചുറ്റിയും റോഡ് നിര്‍മ്മിക്കാം. ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് മുതല്‍ വാഴപ്പള്ളി-ശ്രീവരാഹം ജംഗ്ഷന്‍ വരെയുള്ള റോഡ് വീതികൂട്ടാന്‍ പൊന്നുംവില നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി. തകരപ്പറമ്പ് പാലത്തിനും കോട്ടമതിലിനും സമീപമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post