ന്യഡല്‍ഹി: ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന കേസില്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും ചേര്‍ന്നാണ് ഈ വിഷയത്തില്‍ പൊതു താത്പര്യഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍ , കെ. രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയമിച്ചത്.
10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post