ശ്രീനഗര്‍: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ മരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. കുപ്‌വാര ജില്ലയില്‍ മസരായ് ഗ്രാമത്തില്‍ ചൗക്കിബായ് അതിര്‍ത്തി പ്രദേശത്തുള്ള ഒരു വീട്ടില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം വീട് വളയുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടിവെപ്പു നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു.












