കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ യു.ആര്‍.ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1954ല്‍ ചങ്ങനാശേരിയില്‍ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് ആനന്ദക്കുട്ടന്റെ ജനനം. മൂന്നുറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ച ആനന്ദക്കുട്ടന്‍ മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. 1977ല്‍ പുറത്തിറങ്ങിയ മനസിലൊരു മയില്‍ ആണ് ആദ്യ ചിത്രം. ആനന്ദക്കുട്ടന്റെ മൃതദേഹം നാളെ രാവിലെ 10ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.
Discussion about this post