തിരുവനന്തപുരം: കേരളാ പോലീസിലെ അത്‌ലക്റ്റിക്‌സ്,വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍,ഫുട്‌ബോള്‍ ടീമുകളിലേക്കുളള കായികതാരങ്ങളുടെ നിയമനത്തിനായുളള കായിക/ ശാരീരിക ക്ഷമതാ പരിശോധന തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 17,18,19 തീയതികളിലായി നടത്തും.
പരിശോധനക്കായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും അനുബന്ധ വിവരങ്ങളും കേരളാപോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post