തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ഇന്നുരാവിലെ രാവിലെ 10.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി. തുടര്‍ന്ന് 11.30 ന് ഉച്ചപൂജയും ദീപാരാധനയും ഉച്ചശ്രീബലിയും നടന്നു. ഇന്നലെ മുതല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു.
സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് മുപ്പതോളം സി.സി.ടി.വി.കള്‍ സ്ഥാപിച്ചുകഴിഞ്ഞു. മണക്കാട്, പാടശ്ശേരി, ചിറമുക്ക്, മേടമുക്ക്, ക്ഷേത്രപരിസരം എന്നിവിടങ്ങളിലും സി.സി.ടി.വി. ഉടന്‍ സ്ഥാപിക്കും. ക്ഷേത്രവളപ്പില്‍ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം തുടങ്ങി. തിരക്ക് നിയന്ത്രിക്കാനായി വനിതാ പോലീസുകാര്‍, ഷാഡോ പോലീസുകാര്‍, ഹോംഗാര്‍ഡ് അടക്കം 550 ഓളം പോലീസുകാരെയും നിയോഗിക്കും.
ക്ഷേത്ര ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന ആറ്റുകാല്‍ അംബാ പുരസ്‌കാരം പി.ജയചന്ദ്രന് നല്‍കി ആദരിക്കും.
Discussion about this post