ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 25 ഫയലുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും. ഈ മാസം 23നായിരിയ്ക്കും ഫയലുകള്‍ പുറത്തുവിടുക. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ബോസിന്റെ 119-ാം ജന്മദിനമായിരുന്ന ജനുവരി 23നു 100 ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടിരുന്നു. തുടര്‍ന്നുള്ള എല്ലാ മാസവും ബാക്കിയുള്ള ഫയലുകള്‍ പുറത്തുവിടുമെന്നും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിയ്ക്കുമെന്നും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഫയലുകള്‍ക്കായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഒഫ് ഇന്ത്യ പുതിയ വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ബോസിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യഫയലുകള്‍ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള രഹസ്യഫയലുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്‌ടോബറില്‍ നേതാജിയുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഫയലുകള്‍ പുറത്തുവിടുന്നത്.
Discussion about this post