തിരുവനന്തപുരം: പി.കെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭാ യോഗം നിയമിച്ചു. ഫിബ്രവരി 28 ന് ജിജി തോംസണ്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1980 ബാച്ചുകാരനായ മൊഹന്തിക്ക് രണ്ടു മാസം കാലവധിയേ ഉണ്ടാകൂ. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റി(ഐ.എം.ജി)ന്റെ ഡയറക്ടറാണ് പി.കെ മൊഹന്തി.
നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജിജി തോംസണിന്റെ കാലാവധി മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും മന്ത്രിസഭായോഗത്തില്‍ ആ തീരുമാനം മാറ്റുകയായിരുന്നു.
Discussion about this post