തിരുവനന്തപുരം: സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 123 കേസുകള്‍ കണ്ടുപിടിച്ചു. ജൂവലറികള്‍, മാവേലി സ്റ്റോറുകള്‍, എല്‍. പി. ജി ഗോഡൗണുകള്‍, കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ എയര്‍പോര്‍ട്ടിലെ അളവു തൂക്ക ഉപകരണങ്ങള്‍, ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം 806 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി ഈ സാമ്പത്തിക വര്‍ഷം മിന്നല്‍ പരിശോധനയിലൂടെയും പ്രത്യേക പരിശോധനകളിലൂടെയും 19704 കേസുകള്‍ കണ്ടെത്തുകയും 6,32,97,935 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post