തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ ഫെബ്രുവരി 23 ചൊവ്വാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22 ന് ഉച്ചയ്ക്കുശേഷവും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post