ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജില്‍ മരം കടപുഴകിവീണ് വിദ്യാര്‍ഥിനി മരിച്ചു.സര്‍വകലാശാല ഡി സോണ്‍ കലോത്സവം നടക്കുന്നതിനിടെയാണ് ശക്തമായ കാറ്റില്‍ കോളേജിലെ ഗ്രൗണ്ടിന് സമീപംനിന്ന മരം കടപുഴകി വീണത്. ഒന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിനി തൃശ്ശൂര്‍ ചിറ്റിലപ്പള്ളി ശങ്കരന്‍ തടത്തില്‍ അശോകന്റെ മകള്‍ അനുഷ (18) ആണ് മരിച്ചത്. പരിക്കേറ്റ അഞ്ച് വിദ്യാര്‍ഥികളെ തൃശ്ശൂര്‍ അമലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
മരത്തിന് അടിയില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല ഡി സോണ്‍ കലോത്സവം നിര്‍ത്തിവച്ചു.
Discussion about this post