മുബൈ: ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തീവ്രവാദ ഭീഷണി മല്‍സരങ്ങള്‍ക്കു സുരക്ഷാപ്രശ്‌നം സൃഷ്‌ടിക്കുന്നു. ആകാശ ആക്രമണങ്ങളടക്കമുള്ള തീവ്രവാദ ഭീഷണി നിലവിലുണ്ടെന്നു ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നു മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ദക്ഷിണ മുംബൈ, നവി മുംബൈ മേഖലകളില്‍ ആകാശ ഗതാഗതം നിരോധിക്കുന്നത് ആലോചനയിലാണ്. യാത്രാവിമാനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും ഇതെന്നു ഉന്നത പൊലീസ് മേധാവികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഇതേവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു മുംബൈ വ്യോമയാന നിയന്ത്രണ ബോര്‍ഡ് പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി കര്‍ശനമായ സുരക്ഷ സംവിധാനങ്ങളാണ് മുംബൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60000 പേര്‍ മല്‍സരങ്ങള്‍ കാണാന്‍ മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
Discussion about this post