ചെന്നൈ: അറുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചെന്നൈയില്‍ ബസ് യാത്ര സൗജന്യമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജയലളിതയുടെ 68-ാം ജന്മദിനമായ ഫെബ്രുവരി 24 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
ചെന്നൈ മെട്രോപൊളിറ്റന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ബസുകളില്‍ ഒരു മാസത്തില്‍ പത്ത് യാത്രയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭിക്കും. പദ്ധതിയുടെ പ്രഖ്യാപനത്തോടെ എഐഎഡിഎംകെ സര്‍ക്കാര്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ജയലളിത നിയമസഭയില്‍ പറഞ്ഞു.
Discussion about this post