ന്യൂഡല്‍ഹി: കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യ ഹര്‍ജിയോടൊപ്പം സമര്‍പ്പിക്കേണ്ട ചില അധിക രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഹര്‍ജി ഇന്ന് പരിഗണിക്കാത്തത്. രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത കനയ്യകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു.ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം ഹര്‍ജി പരിഗണിക്കാതിരുന്നത്. ഇതേത്തുടര്‍ന്നാണ് കനയ്യകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ ഹൈക്കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post