തിരുവനന്തപുരം: ക്ഷീരവികസന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 152 പേരെ കാഷ്വല്‍ ജീവനക്കാരാക്കാനും വരുംവര്‍ഷങ്ങളില്‍ ഇവരെതന്നെ ഡയറി പ്രൊമോട്ടര്‍മാരായി നിയമിക്കാനും തീരുമാനിച്ചതായി ക്ഷീരവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
ഇന്നലെത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമനമെടുത്തത്. 152 ക്ഷീരവികസന യൂണിറ്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എട്ട് മാസം പൂര്‍ത്തിയാക്കി തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്ഷീരകര്‍ഷകരെ സഹായിക്കാനും, ശാസ്ത്രീയ അവബോധം നല്‍കുന്നതിനും, തീറ്റപ്പുല്‍ക്കൃഷി വ്യാപകമാക്കുന്നതിനും, തീറ്റപ്പുല്‍ക്കൃഷി ഒരു സ്വയംതൊഴിലായി വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പ്രചോദനവും പ്രേരണയും നല്‍കുന്നതിനുമായി ബ്ലോക്കുതലത്തില്‍ 2003 മുതല്‍ ഫോഡര്‍ പ്രൊമോട്ടര്‍ എന്നപേരിലും 2013 മുതല്‍ ഡയറി പ്രൊമോട്ടര്‍ എന്നപേരിലും, എട്ട് മാസത്തേക്ക് ഡയറി പ്രൊമോട്ടര്‍മാരായി നിയമിച്ചവര്‍ക്കാണ് അംഗീകാരം ലഭിക്കുക.
ക്ഷീരവികസന വകുപ്പിലെ ഡയറി പ്രൊമോട്ടര്‍മാരുടെ സേവനം നിലവില്‍ വകുപ്പിനും ക്ഷീരകര്‍ഷകര്‍ക്കും ഏറെ സഹായകരമാണ്. ഈ സാഹചര്യത്തിലാണ് ഡയറി പ്രൊമോട്ടര്‍മാരെ കാഷ്വല്‍ ജീവനക്കാരായി പരിഗണിച്ച് പദ്ധതികള്‍ നടത്തുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
Discussion about this post