തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം മറ്റുസംസ്ഥാനങ്ങളും പിന്തുടരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന പ്രഥമ അന്താരാഷ്ട്ര സമ്മേളനം സുബോധം ‘ഐക്കണ്‍ 2016’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനോടും മദ്യനയത്തില്‍ കേരളമാതൃക പിന്തുടരനാണ് താന്‍ നിര്‍ദ്ദേശിച്ചത്. 1986ല്‍ മദ്യ ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 19 വയാസായിരുന്നു. എന്നാല്‍ അത് രണ്ടായിരമായപ്പോള്‍ 13.5 വയസായി കുറഞ്ഞു. ഈ ദുരന്തം മുന്നില്‍കണ്ടാണ് കേരളത്തില്‍ സുബോധം പദ്ധതി ആരംഭിച്ചത്. 2030 ഓടെ പൂര്‍ണമദ്യ വിമുക്ത കേരളം യാഥാര്‍ഥ്യമാക്കി പുനര്‍ജനി പദ്ധതി ആവിഷ്‌കരിക്കും. തെരുവ് കുട്ടികള്‍ക്കിടയില്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ 74 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തി. സംസ്ഥാനത്ത് മദ്യ ഉപഭോഗം 20.27 ശതമാനം കുറഞ്ഞെങ്കിലും മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗം വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുന്ന ലഹരിഉപയോഗം തടയാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായപരിശ്രമം വേണം. സ്‌കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ പ്രാദേശിക ഭാഷയില്‍ അച്ചടിച്ച് വിതരണം ചെയ്യണം. കേരളത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഹരിഉപയോഗം ഗണ്യമായി കുറഞ്ഞത് സംസ്ഥാനത്തിന്റെ പ്രതികരണശേഷിയും അവബോധവുമാണ് വെളിപ്പെടുത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സമ്മേളനത്തല്‍ കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായി. സുബോധം ഡയറക്ടര്‍ ഡോ. കെ അമ്പാടി, അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് ദിവ്യ, അഡീഷണല്‍ എക്‌സൈസ് കമ്മീഷ്ണര്‍ ജീവന്‍ബാബു, അന്തര്‍ദേശിയ പോളിസി അഡ്വക്കേറ്റ് ടേറക്ക് റൂതര്‍ഫോര്‍ഡ്, ഡോ.സാലി കാസ്വെല്‍, സുബോധം അഡൈ്വസര്‍ ജോണ്‍സണ്‍ ജെ ഇടയാറന്‍മുള്ള എന്നിവര്‍ സംസാരിച്ചു
Discussion about this post