ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയെത്തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അരുണാചലില്‍ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അരുണാചലില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതിയുടെ ഉത്തരവും പിന്നാലെ വന്നു. ജസ്റ്റിസ് ജെ.എസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് ഈ ഉത്തരവ് പിന്‍വലിച്ചതോടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവായത്.
Discussion about this post